മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,000 കടന്നു. ഇന്ന് 1,083 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 19,063 ആയി. ഇതില്‍ 12,142 കേസുകളും മുംബൈയില്‍നിന്നുള്ളതാണ്.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 37 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 731 ആയി ഉയര്‍ന്നു. ഇതില്‍ 462 പേരും മുംബൈ നിവാസികളാണ്.
3470 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക