ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 149 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്ത് 5194 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 750ലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമം 402 പേര്‍ക്ക് രാജ്യത്ത് രോഗം ഭേദമാവുകയും ചെയ്തു.
കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നീട്ടി വെക്കാനും സാധ്യതയുള്ളതായി കേന്ദ്രം സൂചന നല്‍കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ധാരാവിയില്‍ ഇന്ന് രണ്ട് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1000 കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടി വെക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ