ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 811 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,628 ആയി.
മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 323 ആയി.
മുംബൈയില്‍ മാത്രം 5,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 323 കൊവിഡ് മരണങ്ങളില്‍ 191 പേരും മുംബൈയിലാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 13 പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്.
അതേസമയം ധാരാവിയില്‍ 21 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 241 പേര്‍ക്കാണ് ധാരാവിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയതു.
1,076 പേരാണ് സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,000ത്തിലേക്ക് അടുത്തു. 24,942 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. 779 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഗുജറാത്തിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 3071 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 256 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടില്‍ 66 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ 1821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.