| Tuesday, 17th March 2020, 9:59 pm

ഇറാനില്‍ പോയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന വാര്‍ത്തയില്‍ വ്യക്തതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാനില്‍ കുടുങ്ങിയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയില്‍ വ്യക്തതയില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി.

കൊവിഡ് 19നുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പില്‍ വിദേശകാര്യ വക്താവ് ദമ്മു രവി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.

‘ഇറാനില്‍ 250 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയില്‍ ഇതുവരെയും വ്യക്തമല്ല. ഇറാനിലുള്ള ഇന്ത്യക്കാരെ ഞങ്ങള്‍ നിരീക്ഷിച്ചിടത്തോളം അസുഖമുള്ളതായി കരുതുന്നില്ല. അംബാസിഡര്‍ ആവശ്യമായതെല്ലാം അവര്‍ക്ക് ചെയ്തു കൊടുക്കുന്നുണ്ട്. ഇറാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്,’ ദമ്മു രവി പറഞ്ഞു.

ഇറാനിലുള്ളവര്‍ യാത്രകളൊഴിവാക്കാതിരിക്കുകയും ആരോഗ്യ നിര്‍ദേശങ്ങള്‍ നിരസിക്കുകയും ചെയ്താല്‍ ലക്ഷക്കണക്കിനാളുകള്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കാര്‍ഗിലില്‍ നിന്നും ലേയില്‍ നിന്നും ഇറാനിലേക്ക് പോയ 850 തീര്‍ത്ഥാടകരില്‍ നടത്തിയ പരിശോധനയില്‍ 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ ഖുഓമിലുള്ള തീര്‍ത്ഥാടകര്‍ക്കാണ് പരിശോധനയില്‍ കൊവിഡ്19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ഇതുവരെ 137 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മൂന്നുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അവസാനമരണം റിപ്പോര്‍ട്ട് ചെയ്തത് ചൊവ്വാഴ്ച മഹാരാഷ്ട്രയിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more