| Tuesday, 28th June 2022, 6:40 pm

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ന് 4,459 പേര്‍ക്ക് രോഗം; 15 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. ഇന്ന് 4,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ബുധനാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴ ജില്ലകളില്‍ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.

അതേസമയം, കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലിസ്ഥലത്ത് എന്നിവടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഏപ്രില്‍ 27ന് ഉത്തരവിറക്കിയിരുന്നു.

ഇത് പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്‌ക്ക ധരിക്കാത്തവരില്‍നിന്ന് 500 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളില്‍ ഉള്‍പ്പെടെ മാസക്ക് നിര്‍ബന്ധമാണ്.

CONETNENT HIGHLIGHTS: Covid cases are on the rise in kerala; Today 4,459 people are sick; 15 deaths

We use cookies to give you the best possible experience. Learn more