| Tuesday, 13th July 2021, 12:35 pm

രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: രാജ്യത്ത് ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച ആള്‍ക്ക് വീണ്ടും കൊവിഡ്.

വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായ ശേഷമാണ് കുട്ടി നേരത്തെ ആശുപത്രി വിട്ടിരുന്നത്.

പഠനാവശ്യത്തിന് വേണ്ടി ദല്‍ഹിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പെണ്‍കുട്ടി കൊവിഡ് പരിശോധന നടത്തിയത്.

ഇവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.  നിലവില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.പെണ്‍കുട്ടി ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് വിവരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Covid again for the girl who was diagnosed with Covid disease for the first time in the country

We use cookies to give you the best possible experience. Learn more