2,573 പേര്‍ക്ക് പുതുതായി രോഗ ബാധ, 24 മണിക്കൂറില്‍ മരിച്ചത് 83 പേര്‍; രാജ്യത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു
COVID-19
2,573 പേര്‍ക്ക് പുതുതായി രോഗ ബാധ, 24 മണിക്കൂറില്‍ മരിച്ചത് 83 പേര്‍; രാജ്യത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 10:29 pm

ന്യൂദല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത് 2573 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനുള്ളില്‍ 83 പേര്‍ കൊവിഡിനെത്തുടര്‍ന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 42,836 ആയി.

1389 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരണമടഞ്ഞത്. 11,726 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 12974 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 548 പേര്‍ മരണമടഞ്ഞു. ധാരാവിയില്‍ തിങ്കളാഴ്ച 42 പേര്‍ക്കാണ് രോഗം ബാധിച്ചത്. ധാരാവിയിലെ മാത്രം മരണസംഖ്യ 20 ആയി.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ 376 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. 319 പേര്‍ ഇതിനോടകം മരിച്ചു.

ദല്‍ഹിയില്‍ 4539 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: