| Wednesday, 20th May 2020, 11:28 am

കൊവിഡ് മഹാമാരി കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുക 60 മില്യണ്‍ ജനങ്ങളെയെന്ന് ലോക ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് പ്രതിസന്ധി 60 മില്യണ്‍ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക്. ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

വിവിധ രാജ്യങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഇന്നോളം ചെയ്തു വന്ന അനവധി പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.

100 രാജ്യങ്ങള്‍ക്ക് 160 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സാഹായം നല്‍കുന്നുണ്ടെന്നും ഡേവിഡ് മല്‍പാസ് പറഞ്ഞു.

‘ലോക ജനസംഖ്യയുടെ 70 ശതമാനവും ഉള്‍ക്കൊള്ളുന്ന 100 രാജ്യങ്ങള്‍ക്കാണ് ലോക ബാങ്ക് സാമ്പത്തിക സാഹായം പ്രഖ്യാപിച്ചിരിക്കുന്നത്,’ മാല്‍പാസ് പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, അഫ്ഗാനിസ്ഥാന്‍, ഹൈതി പോലുള്ള യുദ്ധ സാഹചര്യമുള്ള രാജ്യങ്ങള്‍ എന്നിവയ്ക്കാണ് സഹായം നല്‍കുന്നത്.

ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങള്‍, സാമൂഹ്യ സേവനം, സമ്പദ് വ്യവസ്ഥ, എന്നിവയ്ക്കായി ഇതുവരെ 5.5 മില്യണ്‍ ഡോളറാണ് ലോക ബാങ്ക് ചെലവഴിച്ചത്. അതേസമയം ഈ സഹായം കൊണ്ട് മാത്രം വികസ്വര രാജ്യങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും മാല്‍പാസ് വ്യക്തമാക്കി.

ലോകത്തിതുവരെ 50 ലക്ഷത്തിനടുത്ത് കൊവിഡ് ബാധിതരുണ്ട്. മൂന്ന് ലക്ഷത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more