പണമുള്ളവരില്‍ നിന്ന് ക്വറന്റൈന്‍ സേവനത്തിന് പണം ഈടാക്കും; വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
Kerala News
പണമുള്ളവരില്‍ നിന്ന് ക്വറന്റൈന്‍ സേവനത്തിന് പണം ഈടാക്കും; വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2020, 5:35 pm

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളില്‍ പണമുള്ളവരില്‍ നിന്ന് ക്വറന്റൈന്‍ സേവനത്തിന് പണം ഈടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വിശദമായ പ്രതികരണം പിന്നീട് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പണമില്ലാത്തവര്‍ക്ക് ക്വറന്റൈന്‍ സേവനത്തിന് ബുദ്ധിമുട്ടുണ്ടായിരിക്കില്ല. ചിട്ടയോടെ വേണം പുറത്ത് നിന്നുള്ളവര്‍ എത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോം ക്വറന്റൈന്‍ നിര്‍ബന്ധമായും റൂം ക്വറന്റൈന്‍ ആവണം. പുറത്ത് നിന്നുള്ളവരെ തുടര്‍ന്നും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതുതായി 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3. കോഴിക്കോട് 2, എറണാകുളം,കണ്ണൂര്‍1പോസിറ്റീവ് ആയവരുടെ എണ്ണം. പത്ത് പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി.

രോഗം ബാധിച്ചവരില്‍ അഞ്ച് പേര്‍ തമിഴ്നാട്ടില്‍ നിന്ന് വന്നവരാണ്. 9 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. തെലങ്കാനയില്‍ നിന്നും 1, ദില്ലി, 3, കര്‍ണാടക, ദില്ലി, ആന്ധ്രാപ്രദേശ് ഓരോരുത്തര്‍ വീതം. സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത് 3 പേര്‍ക്കാണ്. ഇന്ന് 13 സ്ഥലങ്ങള്‍ ഹോട്ട്സ്പോട്ടുകളായി.

വിദേശങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക