യു.എ.ഇയില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ 50 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
COVID-19
യു.എ.ഇയില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ 50 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 9:57 pm

ദുബായ്: യു.എ.ഇയില്‍ പുതുതായി 50 പേര്‍ക്ക് കൂടി കൊവനിഡ്-19 സ്ഥിരീകരിച്ചു. .ഇന്ത്യയില്‍ നിന്നുള്ള ആറു പേര്‍ക്കുള്‍പ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യു.എ.ഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയവര്‍ക്കും വിദേശത്ത് നിന്ന് എത്തിയവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ഇതുവരെ 248 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയോടൊപ്പം സൗദി അറേബ്യ, ടുനീഷ്യ, യെമന്‍, ദക്ഷിണാഫ്രിക്ക, യു.കെ, ബെല്‍ജിയം, ദക്ഷിണ കൊറിയ, ബള്‍ഗേറിയ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ലെബനന്‍, കെനിയ, മാലിദ്വീപ്, സുഡാന്‍, ഇറാന്‍, അയര്‍ലന്റ്, മൊറോക്കോ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 50 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം നാലു പേര്‍ക്ക് കൊവിഡ് ഭേദമായെന്നും മന്ത്രാലയം അറിയിച്ചു. ഇവരില്‍ മൂന്ന് പേര്‍ പാകിസ്താന്‍ പൗരരും ഒരാള്‍ ബംഗ്ലാദേശ് പൗരനുമാണ്. യു.എ.ഇയില്‍ 45 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായതായി റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ യു.എ.ഇയിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള മുഴുവന്‍ യാത്രാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച് 25 മുതല്‍ കാര്‍ഗോ വിമാനങ്ങളും, രക്ഷാപ്രവര്‍ത്തന് ഉപയോഗിക്കുന്ന വിമാനങ്ങളും ഒഴികെയുള്ളവ പൂര്‍ണമായും സര്‍വീസ് നിര്‍ത്തും.

രണ്ടാഴ്ചകാലത്തേക്കാണ് വിമാനങ്ങള്‍ നിര്‍ത്തിവെക്കുന്നത്. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളും രാജ്യത്തേക്ക് വരുന്ന വിമാനങ്ങളും നിര്‍ത്തും.