| Sunday, 5th July 2020, 8:09 pm

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നടപടി സമ്പര്‍ക്ക രോഗികള്‍ കൂടിയ സാഹചര്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ഒരാഴ്ച കാലത്തേക്കാണ് നിയന്ത്രണം. നാളെ രാവിലെ 6 മണി മുതലാണ് നിയന്ത്രണം ആരംഭിക്കുന്നത് . മുഖ്യമന്ത്രിയുടെ നിയന്ത്രണത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.

ഒരാഴ്ചകാലത്തേക്ക് കോടതികളും ഓഫീസുകളും അടച്ചിടും. പൊലീസ് ആസ്ഥാനം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

അവശ്യസാധനങ്ങളും മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുമെങ്കിലും ഹോം ഡെലിവറിയായിട്ടായിരിക്കും സാധനങ്ങള്‍ എത്തുക.

പ്രധാന റോഡുകള്‍ എല്ലാം അടയ്ക്കാനും തീരുമാനമായി. തിരുവനന്തപുരത്ത്  27 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ പതിനാല് പേര്‍ക്കും ഒരു വിധത്തിലും ഉള്ള യാത്ര പശ്ചാത്തലവും ഇല്ല എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more