| Friday, 24th July 2020, 6:29 pm

ഇന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്; മൂന്ന് ജില്ലകളില്‍ നൂറിന് മുകളില്‍ രോഗികള്‍; രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്ത് തന്നെയാണ്. 167 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് പോസ്റ്റിവ് ആയത്.

കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ നൂറിന് മുകളില്‍ രോഗികള്‍ ഉണ്ട്. കൊല്ലം 133, കൊല്ലം 133, കാസര്‍കോട് 106, കോഴിക്കോട് 82, എറണാകുളം 69, പാലക്കാട് 58 മലപ്പുറം 58, കോട്ടയം 50, ആലപ്പുഴ 44, തൃശൂര്‍ 33, ഇടുക്കി 29, പത്തനംതിട്ട 23, കണ്ണൂര്‍ 18, വയനാട് 15 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് രോഗികളുടെ എണ്ണം.

ഇന്ന് 885 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 724 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 ആരോഗ്യ പ്രവര്‍ത്തരുമുണ്ട്. 56 പേരുടെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.

ഇതുവരെ രോ?ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 68 കേസുകളുമാണ് ഇന്ന് കേരളത്തില്‍ ഉണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more