| Wednesday, 5th May 2021, 5:10 pm

കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്രം; കേരളത്തില്‍ ആറ് ജില്ലകളില്‍ അതിതീവ്രവ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉറപ്പെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസിന് തുടര്‍ ജനിതകമാറ്റങ്ങളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വാക്‌സിന്‍ കാലാകാലങ്ങളില്‍ പുതുക്കേണ്ടിവരും. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ശക്തമാണെന്ന് കേന്ദ്രം നിരീക്ഷിച്ചു.

കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയ്ക്കും മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേരളത്തില്‍ കൊവിഡിന്റെ അതിതീവ്രവ്യാപനമാണെന്നും കേന്ദ്രം അറിയിച്ചു. കോഴിക്കോട്,എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിതീവ്രവ്യാപനം.

പാലക്കാട്, കൊല്ലം ജില്ലകളിലെ സാഹചര്യവും ഗുരുതരമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid 19 Third Wave Kerala Super Spread

We use cookies to give you the best possible experience. Learn more