| Wednesday, 8th April 2020, 10:40 pm

കൊവിഡ് ചികിത്സയിലിരിക്കുന്ന നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു; തമിഴ്നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ചികിത്സയില്‍ ഗുരുതര വീഴ്ച വരുത്തി ആശുപത്രി അധികൃതര്‍. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരെ രോഗം ഭേദമാകാതെ ഡിസ്ചാര്‍ജ് ചെയ്തു. വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് രോഗികളെ പൊലീസ് കണ്ടെത്തി. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍, ദല്‍ഹിയില്‍നിന്നെത്തിയ നാലാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടുപിടിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

26 പേരം ഒരുമിച്ച് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ചസംഭവിച്ച വീഴ്ചയാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അതേസമയം, തമിഴ്നാടില്‍ രോഗികളുടെ എണ്ണം 700 കടന്നു. ഇന്ന് പുതുതായി 48 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 738 ആയി.

കഴിഞ്ഞ ദിവസം 69 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ഇന്ന് രോഗം ബാധിച്ച നാലുപേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more