| Monday, 1st June 2020, 9:40 am

തുടര്‍ച്ചയായ രണ്ടാം ദിവസവും 8,000 കടന്ന് പുതിയ രോഗികള്‍; രാജ്യത്ത് മരണം 5,394 ആയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് 8392 പേര്‍ക്ക്. രോഗികളുടെ എണ്ണം എട്ടായിരം കടക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ഇത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 230 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5394 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

91,818 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായിട്ടുള്ളത്. 93,322 പേര്‍ ചികിത്സയിലുമാണ്.

അതേസമയം, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏഴാമതായി. യു.എസ്., ബ്രസീല്‍, റഷ്യ, സ്പെയിന്‍,യു.കെ, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്

മഹാരാഷ്ട്രയില്‍ 67655 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 16779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1038 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 22333 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more