| Monday, 1st June 2020, 6:37 pm

സിനിമ ഷൂട്ടിംഗും ചാനല്‍ പരിപാടികള്‍ക്കും അനുമതി; നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ സിനിമാ ഷൂട്ടിംഗുകള്‍ക്കും ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗിനും നിബന്ധനകളോടെ അനുമതി.

സിനിമകള്‍ക്കായി അമ്പത് പേര്‍ അടങ്ങിയ സംഘത്തിനാണ് അനുമതി. എന്നാല്‍ സ്റ്റുഡിയോകളില്‍ നിന്നോ ലൊക്കേഷനുകളിലോ ആയി ഇന്‍ഡോര്‍ ഷൂട്ടുകള്‍ മാത്രമേ നടത്താവു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാനല്‍ പരിപാടികളുടെ ചിത്രീകരണത്തിന് പരമാവധി 25 പേര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞത്.

കേരളത്തില്‍ ഇന്ന് പുതുതായി 57 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേരും കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

കാസര്‍കോട് 14, മലപ്പുറം 14, തൃശ്ശൂര്‍ 9, കൊല്ലം 5, പത്തനംതിട്ട നാല്, തിരുവനന്തപുരം മൂന്ന്, എറമാകുളം മൂന്ന്, ആലപ്പുഴ രണ്ട്, പാലക്കാട് രണ്ട് ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.

18 പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 138397 പേര്‍ ഉണ്ട്. 1246 പേര്‍ ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more