മലപ്പുറം: കൊവിഡ് ബാധിതനായ എണ്‍പത്തിയഞ്ചുകാരന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങി. മലപ്പുറം ജില്ലയിലെ കീഴാറ്റൂരിലാണ് സംഭവം.
നിര്‍ദ്ദേശം ലംഘിച്ച ഇയാള്‍ 2000 ത്തോളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുള്ള വിവരം.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
റൂട്ട് മാപ്പ് കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പുമായി ഇയാള്‍ സഹകരിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് കീഴാറ്റൂരില്‍ ജനകീയ സര്‍വ്വെ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍.
നിരീക്ഷണത്തിലിരിക്കേ ഇയാള്‍ ആനക്കയത്ത് മുന്നോറോളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതതായും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
അതേസമയം, പാലക്കാട് മകന് കൊവിഡ് 19 ബാധയുണ്ടെന്ന വ്യാജപ്രചരണത്തിനെതിരെ പരാതി നല്‍കാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ചായക്കട നടത്തുന്ന അള്ളാപിച്ചയാണ് (55) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളനിയിലെതന്നെ അരുണ്‍രാജിനെതിരേ (23) കൊല്ലങ്കോട് പൊലീസ് കേസെടുത്തുണ്ട്. അള്ളാപിച്ചയുടെ മകന്‍ മുഹമ്മദ് അനസ് ഒന്നരവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ