ദോഹ: ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം വിലക്കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ,തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എത്ര നാള്‍ വരെയാണ് പ്രവേശന വിലക്ക് ഉണ്ടായിരിക്കുക എന്ന അറിയിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാകില്ല.
ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റിംഗ് വിസയുള്ളവര്‍ തുടങ്ങി ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ തരം യാത്രകളും വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ അവധിക്കെത്തി തിരിച്ചുപോകാനിരിക്കുന്നവരുടെ കാര്യം ആശങ്കയിലാണ്. പ്രവേശന വിലക്ക് വന്നതിനാല്‍, ഖത്തറില്‍ നിന്നും അവധിക്ക് നാട്ടില്‍ വരാനിരിക്കുന്നവരും യാത്രകള്‍ മാറ്റിവെക്കുന്ന സാഹചര്യമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ് ബാധ സ്ഥിരീകരിച്ച ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് ശനിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ ഇതുവരെ 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നൂറോളം രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് ഇതുവരെ 3000ത്തിലേറെ പേരാണ് മരിച്ചത്. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ആഘോഷങ്ങള്‍ക്കും കൂടുതല്‍ ജനങ്ങള്‍ ഒത്തുച്ചേരുന്ന പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.