| Wednesday, 1st July 2020, 6:19 pm

സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകോളില്‍ മാറ്റം; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇനി മുതല്‍ ഒരു തവണ കൊവിഡ് നെഗറ്റീവായാല്‍ത്തന്നെ രോഗമുക്തരായതായി കണക്കാക്കുകയും വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്യും.

നിലവില്‍ തുടര്‍ച്ചയായി രണ്ട് തവണ കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരായി കണക്കാക്കി ആശുപത്രിയില്‍ നിന്ന് മാറ്റുകയുള്ളു. ഈ രീതിക്കാണ് ഇപ്പോള്‍ മാറ്റം ഉണ്ടായത്.

ഇത്തരത്തില്‍ വീടുകളിലേക്ക് മാറ്റുന്നവരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനം. ഏതെങ്കിലും അവസരത്തില്‍ രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ ഇവരെ വീണ്ടും ആശുപത്രികളിലേക്ക് മാറ്റാനും തീരുമാനമായി.

അതേസമയം ഇന്ന് പുതുതായി 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി.തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more