തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റേയും ലൈസന്‍സ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിനാണ് കോര്‍പ്പറേഷന്റെ നടപടി.
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ രാമചന്ദ്രനും പോത്തീസും രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതായും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചില്ലെന്നും തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു.
ഇരുസ്ഥാപനങ്ങളിലേയും നൂറുകണക്കിന് ജീവനക്കാര്‍ രോഗബാധിതരായെന്നും മേയര്‍ അറിയിച്ചു. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സ്. തിരുവനന്തപുരം നഗരത്തിലെ എം.ജി റോഡിലാണ് പോത്തീസ് സൂപ്പര്‍ സ്റ്റോഴ്‌സ്.
കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കടയ്ക്ക് അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക