മാര്‍പാപ്പയുടെ കൊവിഡ് 19 പരിശോധനഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്
COVID-19
മാര്‍പാപ്പയുടെ കൊവിഡ് 19 പരിശോധനഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd March 2020, 5:57 pm

വത്തിക്കാന്‍: പോപ് ഫ്രാന്‍സിസിന്റെ കൊവിഡ് 19 പരിശോധനഫലം നെഗറ്റീവെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം വത്തിക്കാന്‍ വക്തവായ മാറ്റേ ബ്രൂണി ഇക്കാര്യത്തില്‍ ഉടന്‍ പ്രതികരിക്കാനില്ലെന്നാണ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യനിലയില്‍ ആശങ്കയുടലെടുത്തിരുന്നു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ പ്രാര്‍ത്ഥനയ്ക്കിടെ അദ്ദേഹം തുടര്‍ച്ചയായ ചുമയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് ജലദോഷം കാരണമായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 83 കാരനായ പോപ്പ് ഫ്രാന്‍സിസിന്റെ ഒരു ശ്വാസകോശം നേരത്തെ തന്നെ എടുത്തുമാറ്റിയിരുന്നു.

അതേസമയം ഇറ്റലിയില്‍ കൊവിഡ് 19 ബാധയെ തുടര്‍ന്ന് തിങ്കളാഴ്ച വരെ 54 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് 19 രോഗബാധിതരായി ലോകത്തെമ്പാടുമായി മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചും തുടങ്ങിയിട്ടുണ്ട്. 88000ത്തിലധികം പേര്‍ വൈറസ് ബാധിതരാണെന്നാണ് കണക്ക്.

കൂടുതല്‍ രാജ്യങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ചൈന കഴിഞ്ഞാല്‍ ഇറ്റലിയും ഇറാനുമാണ് കൊവിഡിന്റെ പിടിയില്‍ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായ രാജ്യങ്ങള്‍.

WATCH THIS VIDEO: