തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 99 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 59 പേരുടെ ഫലം പോസിറ്റീവാകുകയായിരുന്നു.
ഇതാദ്യമായാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുഴുവന്‍ തടവുകാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജയില്‍ ഓഡിറ്റോറിയം നിരീക്ഷണകേന്ദ്രമാക്കി മാറ്റും.
അതേസമയം തടവുകാര്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: covid 19 poojappura central jail