|

മഹാരാഷ്ട്രയില്‍നിന്നും ശുഭസൂചനകളില്ല; കൊവിഡ് രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍നിന്നും ശുഭസൂചനകളില്ല; കൊവിഡ് രോഗികളുടെ എണ്ണം പതിനെട്ടായിരം കടന്നു; ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദ്ദേശം

മുംബൈ: വ്യാഴാഴ്ച 1362 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടായിരം കടന്നു. ഇതുവരെ 18,120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു.

ധാരാവിയില്‍ ഇന്ന് അമ്പതു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 783 ആയി. ധാരാവിയില്‍ മാത്രം 21 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഇനിമുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ഇനിമുതല്‍ താപ പരിശോധന മാത്രമേ നടത്തുകയുള്ളൂ. ഡോക്ടര്‍മാരുടെ ക്ലിനിക്കിനു പുറത്തെ വലിയ ക്യൂ ഒഴിവാക്കാനാണിതെന്നാണ് മന്ത്രി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.