| Tuesday, 24th March 2020, 9:11 am

കൊവിഡ് 19 പരിശോധനയ്ക്ക് സഹകരിച്ചില്ല; നെടുമ്പശ്ശേരിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് 19 പരിശോധനയ്ക്ക് സഹകരിക്കാതിരുന്നയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ ലാമി അറയ്ക്കലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് അധികൃതര്‍ മാസ്‌ക് നല്‍കിയിട്ടും സ്വീകരിച്ചില്ല. മറ്റ് യാത്രക്കാര്‍ക്ക് കൂടി ബുദ്ധിമുട്ടാവുന്ന സാഹചര്യം വന്നപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം എറണാകുളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് പൊലീസ് അറിയിച്ചു.

മാര്‍ച്ച് 31 വരെയാണ് നിരോധാനാജ്ഞ. സംസ്ഥാനത്തെ ലോക്ക് ഡൗണിന്റെ ഭാഗമായാണ് നടപടി.

സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം 28 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേരള സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.

രോഗം സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും വിദേശത്തു നിന്ന് വന്നവരായിരുന്നു. ഏറ്റവുംകൂടുതല്‍ വൈറസ് ബാധിതരുള്ള ജില്ലയായ കാസര്‍ഗോഡ് നേരത്തെത്തന്നെ അടച്ചുപൂട്ടിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more