സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 16 പേര്‍ മാത്രം; പൊതുജനങ്ങളുടെ സഹകരണം തുടരണമെന്നും മുഖ്യമന്ത്രി ; ജില്ല തിരിച്ചുള്ള കണക്കുകള്‍
COVID-19
സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 16 പേര്‍ മാത്രം; പൊതുജനങ്ങളുടെ സഹകരണം തുടരണമെന്നും മുഖ്യമന്ത്രി ; ജില്ല തിരിച്ചുള്ള കണക്കുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2020, 5:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 16 പേര്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസര്‍കോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗികള്‍ ചികിത്സയിലുള്ളത്.

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തില്‍ നിന്ന് വര്‍ധിച്ച തോതില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങള്‍ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ വലിയ തോതില്‍ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകള്‍ പ്രധാനമാണെന്നും കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.