സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടപ്രകാരം ഭുവനേശ്വര്‍-കട്ടക്ക് പൊലീസ് കമ്മീഷണറേറ്റാണ് പിഴ ചുമത്തിയത്.
ഇരട്ട നഗരങ്ങളിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ക്ക് മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മൂന്ന് തവണ നിയമം ലംഘിച്ചാല്‍ 200 രൂപയും അതിന് ശേഷവും നിയമം ലംഘിക്കുകയാണെങ്കില്‍ 500 രൂപയുമാണ് പിഴ.
ഏപ്രില്‍ ഒന്‍പത് മുതല്‍ മാസ്‌ക് ധരിക്കേണ്ടത് സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയിരുന്നു.
സംസ്ഥാനത്തെ 1600 പെട്രോള്‍ പമ്പുകളില്‍ മാസ്‌ക് ഇല്ലാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കുന്നില്ലെന്ന് ഉത്കല്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു.
കൊവിഡ് വൈറസ് വ്യാപകമായി പടരുന്നത് കണക്കിലെട്ുത്ത് രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 3 വരെയാണ് രാജ്യത്ത് ലോക് ഡൗണ്‍.