എത്തിയത് ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാന്‍; കൊവിഡ് 19 ല്‍ ആരെയും ചികിത്സിച്ചിട്ടില്ലെന്ന് മോഹനന്‍
Kerala News
എത്തിയത് ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാന്‍; കൊവിഡ് 19 ല്‍ ആരെയും ചികിത്സിച്ചിട്ടില്ലെന്ന് മോഹനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th March 2020, 11:11 am

തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധയ്ക്ക് ആരെയും ചികിത്സിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മോഹനന്‍. താന്‍ ആരെയും ചികിത്സിക്കുകയോ മരുന്നു കുറിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് മോഹനന്റെ വാദം.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യാഴാഴ്ചയാണ് കൊവിഡ് വ്യാജ ചികിത്സയുടെ പേരില്‍ മോഹനനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തൃശ്ശൂര്‍ പട്ടിക്കാട് ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലായിരുന്നു പരിശോധന. ആരോഗ്യവകുപ്പും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോഹനന് ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. കൊവിഡ് അടക്കം ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ട് മോഹനന്‍ രംഗത്തെത്തിയിരുന്നു.

ഈ വാഗ്ദാനവുമായി പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തില്‍ എത്തിയ മോഹനനെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരുന്നു.

WATCH THIS VIDEO: