| Monday, 16th March 2020, 5:50 pm

കൊവിഡ്-19; മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: മാഹിയിലെ മുഴുവന്‍ ബാറുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ പുതുച്ചേരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടു. കൊവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ബാറുകള്‍ അടയ്ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (എ) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലുകള്‍ക്കും ഇത് ബാധകമാണ്.

മദ്യക്കടയും പരിസരവും വ്യത്തിയായി സുക്ഷിക്കണമെന്നും ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയല്‍ സംസ്ഥനമായ കേരളത്തിലും രാജ്യമൊട്ടാകെയും രോഗം പകരുന്ന സാഹചര്യത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും രോഗം പകരുന്നത് തടയുന്നതിനുമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more