മുംബൈ: മഹാരാഷ്ട്രയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്ന് മഹാരാഷ്ട്രയില്‍ ഉണ്ടായത്. 2786 പേര്‍ക്കാണ് ഇന്ന് മാത്രം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരീച്ചത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,10,744 ആയി. ഇന്നുമാത്രം 178 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4128 ആയി.
തമിഴ്‌നാട്ടിലും സ്ഥിതി ആശങ്കജനകമാണ് ഇരുപത്തി നാല് മണിക്കൂറിനിടെ 44 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 479 ആയി.
ഇന്ന് പുതുതായി 1843 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1257 പേരും ചെന്നൈയില്‍ നിന്നാണ്. സംസ്ഥാനത്ത് ഇതുവരെ 46504 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
797 പേര്‍ക്ക് ഇന്ന് അസുഖം ഭേദമായതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക