മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അതിവേഗം ഉയരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 900ത്തിലേക്കടുത്തു.
കഴിഞ്ഞ ദിവസം മാത്രം 120 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 868 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 52 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മുംബൈയിലെ ധാരാവിയില്‍ രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലികാ നഗര്‍ ഏരിയയില്‍ ആണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ധാരാവിയിലെ ബാലിക നഗര്‍ മേഖല അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്. ധാരാവിയില്‍ ഇതുവരെ ഏഴുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മുംബൈയില്‍ തന്നെയുള്ള മറ്റു ആശുപത്രിയായ ജസ്‌ലോക് ആശുപത്രിയില്‍ രണ്ടു രോഗികളും 13 ജീവനക്കാരുമടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിച്ചിരുന്നു. ഇവിടേക്കുള്ള പ്രവേശനവും നിലവില്‍ നിരോധിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം 4281 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ 114 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 350 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.