| Monday, 4th May 2020, 5:00 pm

സംസ്ഥാനത്ത് ഇന്നും ആര്‍ക്കും പുതുതായി കൊവിഡ് ഇല്ല; 61 പേര്‍ക്ക് കൊവിഡ് ഭേദമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതുതായി ആര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പുതിയ രോഗങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

61 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്.  ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 34 ആയി.

നിലവില്‍ കേരളത്തില്‍ 84 ഹോട്സ്പോടുകളാണ് ഉള്ളത്. പുതുതായി ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികൾ നോർക്ക വഴി നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്.

കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജാഗ്രത തുടരേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ആറ് ചെക്ക് പോസ്റ്റുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകള്‍ ലഭിച്ചവരാണ് എത്തുന്നത്.

കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസര്‍ഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ആളുകള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1,50,054 മലയാളികളാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് നല്‍കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more