തിരുവനന്തപുരം: വാരാന്ത്യ നിയന്ത്രണത്തിന് പുറമെ മെയ് 4 ചൊവ്വാഴ്ച്ച മുതല്‍ മെയ് 9 ഞായറാഴ്ച്ചവരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡമുണ്ടാകും. അതിന്റെ വിശദാംശങ്ങള്‍ ഉടനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. . ചില കാര്യങ്ങളില്‍ ദുരന്തനിവാരണ നിയമം അവശ്യമാണ്. അവിടങ്ങളില്‍ അത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ടി.വി സീരിയല്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം.
സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ ഓക്സിജന്‍ എമര്‍ജന്‍സി എന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായി കാണാവുന്ന രീതിയില്‍ വാഹനത്തിന്റെ മുന്നിലും പിറകിലും സ്റ്റിക്കര്‍ ഒട്ടിക്കണം. തിരക്കില്‍ വാഹനം വേഗം കടത്തിവിടാന്‍ ഇത് പൊലീസിനെ സഹായിക്കും. ഇക്കാര്യത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക