കൊവിഡ് 19 ; കേരള ലോട്ടറി നറുക്കെടുപ്പും വില്‍പ്പനയും നിര്‍ത്തി
COVID-19
കൊവിഡ് 19 ; കേരള ലോട്ടറി നറുക്കെടുപ്പും വില്‍പ്പനയും നിര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st March 2020, 5:27 pm

തിരുവനന്തപുരം: കേരളത്തില്‍ കുടൂതല്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കേരള ലോട്ടറി വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിയത്.

നിലവില്‍ വിറ്റ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ നടത്താനുമാണ് തീരുമാനം. വില്‍പ്പനശാലകളില്‍ ആളുകള്‍ കൂടുന്നത് തടയാനാണ് തീരുമാനം.

അതേസമയം വിപണിയില്‍ മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയട്ടുണ്ട്. ഇതിന് പുറമെ സമ്മര്‍ ബംബര്‍ ലോട്ടറിയും വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ട്.

ഈ ടിക്കറ്റുകളുടെ വില്‍പ്പന ഏപ്രില്‍ 1 മുതല്‍ 14 വരെ പുന:ക്രമീകരിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ 258 പേര്‍ക്ക് കൊവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതില്‍ 39 പേര്‍ വിദേശികള്‍ ആണ്. 258 രോഗികളില്‍ നാലുപേരാണ് മരണപ്പെട്ടത്.