തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന പൊതു ഗതാഗത മേഖലയെ സംരക്ഷിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിടുന്ന പ്രൈവറ്റ് ബസ് മേഖലയിലുള്ളവര്‍ക്ക് ടാക്‌സ് അടയ്ക്കാന്‍ സമയം നീട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
” പ്രൈവറ്റ് ബസ് വ്യവസായ മേഖലയിലുള്ളവര്‍ക്ക് ടാക്‌സ് അടയ്‌ക്കേണ്ട സമയമാണിത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇവര്‍ ഇപ്പോള്‍ ടാക്‌സ് അടയ്‌ക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്” മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്ത് സാമ്പത്തിക മേഖലയില്‍ നിര്‍ജീവ അവസ്ഥയാണുള്ളതെന്നും കെ.എസ്.ആര്‍.ടി.സി പ്രതിദിനം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വായ്പകള്‍ തിരിച്ചടക്കുന്നതില്‍ സ്ഥാപനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാസമായതിനാല്‍ പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ബാങ്കിങ്ങ് മേഖലയുമായി ചര്‍ച്ച ചെയ്യുന്നതിനായി സമിതികള്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.\