തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് 968 പേര്‍ക്ക് കൊവിഡ് ഭേദമായതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 724ല പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 ആരോഗ്യ പ്രവര്‍ത്തരുമുണ്ട്. 56 പേരുടെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 68 കേസുകളുമാണ് ഇന്ന് കേരളത്തില്‍ ഉണ്ടായത്.
ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകന്‍ (46 വയസ്), കാസര്‍കോട് സ്വദേശി ഖമറൂന്നിസ (48), മാധവന്‍ (68), ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്ന് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 25,160 സാംപിളുകള്‍ പരിശോധിച്ചു. 9297 പേര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 1347 പേരെ പുതുതായി ആശുപത്രിയിലേക്ക് മാറ്റി. 9371 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക