| Friday, 8th May 2020, 5:03 pm

സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് പുതുതായി കൊവിഡ്; കണ്ണൂരില്‍ 10 പേര്‍ക്ക് കൊവിഡ് ഭേദമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസം ഉയര്‍ത്തിയിരുന്നു.

എറണാകുളത്താണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നെെയില്‍ നിന്ന് എത്തിയ ആളാണ്.ഇയാൾ വൃക്കരോഗി കൂടിയാണ്.

ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് ഭേദമായി. കണ്ണൂര്‍ ജില്ലയിലാണ് ഇവര്‍ പത്ത് പേരും.ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം.

സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 16 പേരാണ്.

503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇന്ന് അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചിരുന്നു. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്.കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്.

രണ്ട് ദിവസം മുന്‍പാണ് കാര്‍ത്തികിന് പനി തുടങ്ങിയത്. കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരുന്തല്‍ മണ്ണ ഇ.എം.എസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാര്‍ത്തിക് മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more