കാസര്‍ഗോഡ്: കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ച 34 പേരില്‍ ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
10 എഫിലാണ് വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്. 10 എയിലാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുകയും വിദ്യാര്‍ത്ഥിനിയുടെ ക്ലാസില്‍ പഠിക്കുകയും ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളോടും സഹപാഠികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 18 ാം തിയതിയാണ് കുട്ടിയുടെ പിതാവ് ദുബായില്‍ നിന്ന് എത്തിയതാണ്. പിതാവില്‍ നിന്നാണ് കുട്ടിക്ക് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
മാര്‍ച്ച് 19 ാം തിയതിയാണ് കുട്ടി അവസാന പരീക്ഷയ്ക്കായി സ്‌കൂളിലെത്തിയത്. 19 ാം തിയതി പരീക്ഷ അവസാനിപ്പിച്ചതുകൊണ്ട് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് വൈറസ് എത്തിയിട്ടുണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എങ്കിലും 10 എ,എഫ് ക്ലാസുകളിലുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ആരോഗ്യ വകുപ്പ് അധികൃതര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. കൂടുതല്‍ ആശങ്കപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നാണ് കാസര്‍ഗോഡ് ഡി.എം.ഒയും അറിയിച്ചത്.
കാസര്‍ഗോഡ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്കാണ്. 11 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ 11 വയസുള്ള കുട്ടിയും ഉള്‍പ്പെടും. ഒന്‍പത് പേര്‍ സ്ത്രീകളാണ്. രോഗികള്‍ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്.
കേരളത്തില്‍ ഇന്നലെ മാത്രം 39 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 34 പേര്‍. കണ്ണൂര്‍ 2, കോഴിക്കോട് 1, തൃശൂര്‍ 1, കൊല്ലം 1 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്കുകള്‍. കൊല്ലത്ത് ആദ്യമായാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ