Advertisement
national news
കൊവിഡ് 19; കര്‍ണാടകയില്‍ ഒരാള്‍ കൂടി മരിച്ചു, രോഗബാധിതരുടെ എണ്ണം 260ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 14, 05:51 pm
Tuesday, 14th April 2020, 11:21 pm

ബെംഗലൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന എഴുപ്പത്തിയാറുകാരനാണ് മരിച്ചത്. ഇതോടെ കര്‍ണാടകയില്‍ മരിച്ചവരുടെ എണ്ണം 10 ആയി.

ഇന്ന് പതിമൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 260ആയി. ബെംഗലൂരു നഗരത്തില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 80 ആണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച രണ്ട് മരണമാണ് നടന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 63 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

17 കേസുകളാണ് ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ദാര്‍വാദ് മേഖലയിലാണ് കൂടുതല്‍ കേസുകള്‍ ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ