ന്യൂദല്‍ഹി: രാജ്യത്ത് പുതുതായി മൂന്നര ലക്ഷത്തിന് അടുത്ത് കൊവിഡ് രോഗികള്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഉണ്ടായത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 2,17,113 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തിയുണ്ടായത്.
ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,69,60,172 ആയി. 1,40,85,110 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. രാജ്യത്ത് ഇതിനോടകം 1,92,311 പേരാണ് കൊവിഡ് മൂലം മരിച്ചത്.
നിലവില്‍ 26,82,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. അതേസമയം രാജ്യത്തെ വിവിധ ആശുപത്രികളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
ഇതിനിടെ പലയിടത്തും ഓക്‌സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമമുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഗാസിയാബാദില്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന 101 സിലിണ്ടര്‍ ഓക്‌സിജന്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക