മൂന്നാര്‍: നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെ മൂന്നാറില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏഴ് ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യ സാധനങ്ങള്‍ വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.
പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം തുറക്കും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കും.
കേരളത്തില്‍ ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. നിലവില്‍ 140470 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.
കണ്ണൂര്‍ 4, ആലപ്പൂഴ 2 പത്തനംതിട്ട, ആലപ്പുഴ ഓരോ ആളുകള്‍ക്കും രോഗം സ്ഥിരികരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് മൂന്ന് പേര്‍ക്ക് വീതം രോഗമില്ലെന്ന് സ്ഥിരീകരിച്ചു.