ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. 20,06,760 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബ്രസീലിനും യു.എസിനും തൊട്ടുതാഴെയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യയുടെ സ്ഥാനം.
ജൂലൈ 28നാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പത്തര ലക്ഷം കടന്നത്. ഒമ്പത് ദിവസം കൊണ്ടാണ് അഞ്ച് ലക്ഷം കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തത്. ഏകദേശം 50,000 പേരാണ് പ്രതിദിനം രാജ്യത്ത് രോഗികളായി മാറികൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 56,000 പേര്‍ക്കാണ് 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ചത്. 13.28 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി.
40,0000 പേര്‍ ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ മാത്രം 4.6 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.
രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ 1,299 പേര്‍ക്കാണ് ചൊവ്വാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂരില്‍ 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. 1.41 ലക്ഷം പേര്‍ക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും മന്ത്രിമാര്‍ക്കുമടക്കം വ്യാപകമായി രോഗം ബാധിച്ചച്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ ഇതില്‍ പ്രധാനികളാണ്. ചൗഹാന് കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായി. അദ്ദേഹമിപ്പോള്‍ ഹോം ക്വാറന്റീനില്‍ കഴിയുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India Crosses 2 Million Corona virus Cases