പനാജി: കൊവിഡ് രണ്ടാം തരംഗത്തില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജനാണ് കേരളം എത്തിച്ചത്.
ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ തന്നെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്. ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പറഞ്ഞു.
ചെറിയ സംസ്ഥാനമായ ഗോവയില്‍ കഴിഞ്ഞ ദിവസം മാത്രം 951 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 7052 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.
കഴിഞ്ഞ ദിവസം മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് ഗോവയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 883 ആയി. ഗോവയടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്റെ ലഭ്യതയില്‍ കുത്തനെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
I extend my gratitude to Smt. @shailajateacher Madam, Hon Health Minister of Kerala for helping us with movement of 20,000 litres of liquid oxygen for COVID patients in the state of Goa.
The people of Goa are really grateful for your contribution to our fight against #COVID19
രാജ്യത്ത് പുതുതായി 2,73,810പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1619 പേരാണ് മരണപ്പെട്ടത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,78,769 ആയി.
ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേര്‍ക്കാണ്. പ്രതിദിനകേസുകളില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇതോടെ, രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം പത്തൊമ്പത് ലക്ഷം പിന്നിട്ടു. ആകെ 19,29,329 പേരാണ് ചികിത്സയിലുള്ളത്.
മന്ത്രിയുടെ ട്വീറ്റ് പൂര്‍ണരൂപം,
‘ ഗോവയിലെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ബഹു: കേരള ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ക്ക് നന്ദി അര്‍പ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കും ‘
ആവശ്യത്തിന് നാം ഉപകാരിയായിരിക്കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക