ഡൂള്‍ന്യൂസ് ഡെസ്‌ക്4 hours ago
ചെന്നൈ: തമിഴ്‌നാടില്‍ രോഗികളുടെ എണ്ണം 700 കടന്നു. ഇന്ന് പുതുതായി 48 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 738 ആയി.
കഴിഞ്ഞ ദിവസം 69 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം ഇന്ന് രോഗം ബാധിച്ച നാലുപേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
DoolNews Video