കോഴിക്കോട്: ജില്ലയില്‍ കൊവിഡ് ഉയര്‍ത്തിയ ആശങ്ക വര്‍ധിക്കുന്നു. ഇന്ന് പുതുതായി ജില്ലയില്‍ 641 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അതേസമയം കോഴിക്കോട് ഡി.എം.ഒയ്ക്കും ജില്ലാ പൊലീസ് കമ്മീഷണര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീക്കും കമ്മീഷണര്‍ എ.വി ജോര്‍ജ്ജിനുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതില്‍ വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 36 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് 9829 പേരാണ് ചികിത്സയിലുള്ളത്. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്.
19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കോഴിക്കോട് കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര്‍ രോഗം ഭേദമായി വിടുകളിലേക്ക് മടങ്ങി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: COVID 19 in Kozhikkode have issue, DMO and Police Commissioner test positive