തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ പതിനൊന്ന് മണിക്കാണ് ഉന്നതതല യോഗം നടക്കുക. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 8778 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യു.കെ (104), ദക്ഷിണാഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്താന്‍ തീരുമാനമായിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായിരിക്കും ഈ പരിശോധന നടക്കുക. തിരുവനന്തപുരത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് വാക്‌സിന് ക്ഷാമം നേരിടുന്നുണ്ട്.
രാജ്യത്ത് ഉടനീളം കൊവിഡ് അതീവ ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി ഒരു ലക്ഷത്തിലേറെയാണ് പ്രതിദിന കൊവിഡ് കണക്കുകള്‍. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല സംസ്ഥാനങ്ങളും ഭാഗികമായെങ്കിലും ലോക്ക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Covid 19 in Kerala, CM Pinarayi Vijayan calls for emergency meeting