ലണ്ടന്‍: കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആഹ്വാനം തള്ളി വിദേശത്ത് താമസിക്കുന്ന പാകിസ്താനികള്‍. യു.കെയില്‍ താമസിക്കുന്ന പാകിസ്താന്‍ സമൂഹമാണ് ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞിരിക്കുന്നത്.
പാവപ്പെട്ടവരില്‍ നിന്ന് കൊള്ളയടിച്ച് സമ്പന്നര്‍ക്ക് നല്‍കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യുന്നത് അവര്‍ ആരോപിച്ചു.
റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് കൊവിഡ 19 ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കിയത് പാവപ്പെട്ട റെയില്‍വേ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരിക്കിയിട്ടാണെന്നും അല്ലാതെ സ്വന്തം കയ്യില്‍ നിന്ന് നയാപൈസ എടുത്തിട്ടില്ലെന്നും ഇങ്ങനെയൊക്കെയാണ് പാകിസ്താനി നേതാക്കള്‍ അവസരം ചൂഷണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
പുണ്യമാസമായ റമദാനില്‍ സാമൂഹിക അകലം പാലിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചുകൊണ്ട് വിദേശത്തുള്ള പാകിസ്താനി ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
കൊവിഡ് വ്യാപനം തടയുന്നതിനായി കൂട്ട പ്രാര്‍ത്ഥനകള്‍ക്കും പള്ളികളിലെ പ്രത്യേക റംസാന്‍ പ്രാര്‍ത്ഥനകള്‍ക്കും നിയന്ത്രണം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാനിലെ നിരവധിപേര്‍. എന്നാല്‍ പള്ളികള്‍ അടക്കുന്നതിനെതിരാണ് ഇമ്രാന്‍ ഖാന്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ പാകിസ്താനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13318 ആയി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.