ലണ്ടന്‍: കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആഹ്വാനം തള്ളി വിദേശത്ത് താമസിക്കുന്ന പാകിസ്താനികള്‍. യു.കെയില്‍ താമസിക്കുന്ന പാകിസ്താന്‍ സമൂഹമാണ് ഇമ്രാന്‍ ഖാനെതിരെ തിരിഞ്ഞിരിക്കുന്നത്.
പാവപ്പെട്ടവരില്‍ നിന്ന് കൊള്ളയടിച്ച് സമ്പന്നര്‍ക്ക് നല്‍കുകയാണ് ഇമ്രാന്‍ ഖാന്‍ ചെയ്യുന്നത് അവര്‍ ആരോപിച്ചു.
റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് കൊവിഡ 19 ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കിയത് പാവപ്പെട്ട റെയില്‍വേ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരിക്കിയിട്ടാണെന്നും അല്ലാതെ സ്വന്തം കയ്യില്‍ നിന്ന് നയാപൈസ എടുത്തിട്ടില്ലെന്നും ഇങ്ങനെയൊക്കെയാണ് പാകിസ്താനി നേതാക്കള്‍ അവസരം ചൂഷണം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
പുണ്യമാസമായ റമദാനില്‍ സാമൂഹിക അകലം പാലിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചുകൊണ്ട് വിദേശത്തുള്ള പാകിസ്താനി ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.