| Thursday, 5th March 2020, 5:11 pm

ടൈറ്റാനിക് മുങ്ങില്ലെന്ന് പറഞ്ഞ കപ്പിത്താനെ പോലെയാണ് ആരോഗ്യമന്ത്രി സംസാരിക്കുന്നത്; കൊറോണയെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ അടിയന്തരമായി പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്താകെ 3000 പേരുടെ ജീവനെടുക്കുകയും 90000 രോഗബാധിതരാകുകയും ചെയ്ത കൊവിഡ് 19 രോഗത്തെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ടൈറ്റാനിക് കപ്പലിന്റെ ക്യാപ്റ്റനെ പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കപ്പല്‍ മുങ്ങും വരെ പേടിക്കാനില്ല, എല്ലാം ശരിയായി പോകുന്നുവെന്ന് യാത്രക്കാരോട് പറഞ്ഞ ടൈറ്റാനിക് ക്യാപ്റ്റനെ പോലെയാണ് ആരോഗ്യമന്ത്രി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും അദ്ദേഹം കൈക്കൊണ്ടിട്ടില്ല’, രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് 19 നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി ജനങ്ങളുമായി പങ്കുവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ സന്ദര്‍ശകരില്‍ 15 പേര്‍ക്കും അവരുടെ ഡ്രൈവര്‍ക്കും രോഗബാധയുണ്ടായ സാഹചര്യത്തില്‍ രാജ്യത്ത്  മൊത്തം രോഗബാധിതരുടെ എണ്ണം 30 ആയി വര്‍ധിച്ചു.

ഇറാന്‍ സന്ദര്‍ശിച്ച ഖാസിയാബാദ് സ്വദേശിയ്ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് രോഗബാധിതരുടെ എണ്ണം 30 ആയി വര്‍ധിച്ചത്. കൊവിഡ് 19 രോഗം ബാധിച്ച സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ലോകരാജ്യങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more