| Saturday, 29th May 2021, 7:53 pm

കൊവിഡില്‍ അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷത്തിന്റെ നിക്ഷേപം; പദ്ധതികള്‍ പ്രഖ്യാപിച്ച് എം.കെ സ്റ്റാലിനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം നിക്ഷേപിക്കാനുള്ള പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കൊവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ അക്കൗണ്ടില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കാനാണ് തീരുമാനം. കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍ ഈ തുക പലിശ സഹിതം പിന്‍വലിക്കാം.

കുട്ടികളുടെ പഠന ചിലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന് പുറമെ കൊവിഡില്‍ ഭര്‍ത്താവ് മരിച്ച യുവതികള്‍ക്കും ഭാര്യ മരിച്ച മക്കളുള്ള പുരുഷന്മാര്‍ക്കും 3 ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്ക് കുട്ടിക്ക് 18 വയസ് ആവുന്നതുവരെ 3000രൂപ വീതം നല്‍കും.

നേരത്തെ കേരളവും സമാനമായ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു.കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് ഒറ്റത്തവണയായി 3 ലക്ഷം രൂപ നല്‍കാനും  ഇതിനു പുറമേ 18 വയസ്സുവരെ 2000 രൂപ മാസം തോറും നല്‍കാനുമാണ് തീരുമാനം.

ബിരുദതലം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

&

Covid 19 Five lakh investment in orphaned children MK Stalin announce plans

We use cookies to give you the best possible experience. Learn more