തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു അടക്കമുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. സര്‍വ്വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
കേരള, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ ഇന്നത്തെ പരീക്ഷകളും മാറ്റിയിട്ടുണ്ട്. എം.ജി സര്‍വ്വകലാശാല ഇന്നത്തെ പരീക്ഷകള്‍ നടത്തും.
നാലരലക്ഷത്തോളം ആളുകളാണ് എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്നത്. പരീക്ഷകള്‍ മാറ്റാന്‍ വിവിധകോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പരീക്ഷകള്‍ ഒന്നും നടത്തില്ല. എസ്.എസ്.എല്‍.സിയില്‍ നാലു പരീക്ഷകളാണ് ബാക്കിയുള്ളത്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സി.ബി.എസ്.സി പരീക്ഷകള്‍ മാറ്റിയതിന് പിന്നാലെ ഐ.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ മാറ്റിയിരുന്നു.
എട്ടാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നെങ്കിലും കേരളത്തില്‍ സ്റ്റേറ്റ് സിലബസില്‍ നടത്തുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ